Tuesday, October 7, 2008

ഇടവപ്പാതി കഴിഞാല്‍ പിന്നെ കുടയില്ലാതെ നടക്കരുതാരും...

തിമിര്‍ത്തു പെയ്യുന്ന ഒരു ഇടവപ്പാതി B&W ന്റെ ചാരുതയില്‍

Posted by Picasa

20 comments:

വേണാടന്‍ said...

നല്ല പടം...

കുടതന്നെ വേണോ? ഒരു വഴയിലയോ, ചേമ്പിലയോ, പാളയോ ആയാലോ ?

Hash said...

Naadinte ormakal...athu vallathathu thanne....oru paadu ezhuthanam ennundu....manassu vedanikkumbol athraykku purathottu varum.....ennalum pinnorikkal ezhutham.....fentasic....oru word kondu njaan abinandikkunnu....

G.MANU said...

ക്ലാസിക്ക് പടം മാഷേ

ചിരിപ്പൂക്കള്‍ said...

മടായി സാബ്,

ഇടവപ്പാതി- ഞാന്‍ ഏറ്റവും ഇഷ്ട്പ്പെടുന്ന മഴക്കാലം. തോരാതെ പെയ്യൂന്ന ആ മഴകാണാന്‍ ഉമ്മറത്ത് കസേരയിട്ട് മണിക്കൂറുകളോളം ഇരുന്ന കാലം മനസ്സിലേക്ക് ഓടിയെത്തുന്നു. പ്രവാസത്തില്‍ നഷ്ടമായ് എന്റെ പ്രിയപ്പെട്ട മഴ്ക്കാലത്തെ ഈ ചിത്രത്തിലൂടെ കാട്ടി തന്ന താങ്കള്‍ക്ക് നന്ദി.
ഒപ്പം ആശംസകളും.
നിരഞ്ജന്‍.

Typist | എഴുത്തുകാരി said...

നല്ല ചിത്രം. ഇക്കൊല്ലം ഇടവപ്പാതി വലിയ കുഴപ്പമുണ്ടായിരുന്നില്ല. പക്ഷേ, തുലാവര്‍ഷം തീരെയില്ലാട്ടോ.

Shades said...

Loved all the pictures.. and their titles too...!!!
(enthinaa ee word verification vechekkunne? athillenkil kurachu koodi easy aayirunnu...)
:)

I knew only one person from 'Madayi' till now.. that's writer Thaha Madayi.
:)

Appu Adyakshari said...

എല്ലാ ചിത്രങ്ങളും കണ്ടു. ഇഷ്ടമായി. ബ്ലാക്ക് ആന്റ് വൈറ്റ് ടോണ്‍ എടുത്തതുവഴി ഈ ചിത്രത്തിന് തോരാതെ പെയ്യുന്ന മഴയുടെ ഫീല്‍ ഉണ്ടാക്കാനായി. അഭിനന്ദനങ്ങള്‍.

ബ്ലോഗില്‍ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങള്‍ക്ക് ഇത്രയും വലിപ്പം വേണം എന്നില്ല. 15 ഇഞ്ച് മോണീറ്ററിന്റെ ഫുള്‍ സ്ക്രീന്‍ റെസലൂഷന്‍ ഏകദേശം 1000 പിക്സല്‍ വീതിയാണ്. അതിനാല്‍ ഈ സൈസില്‍ വീതിയും, അതിന് അനുയോജ്യമായ ഉയരവും സെലക്ട് ചെയ്താല്‍ തന്നെ ഫുള്‍ സ്ക്രീന്‍ സൈസില്‍ കാണുവാന്‍ സാധിക്കൂം.

വീണ്ടും നല്ല നല്ല ചിത്രങ്ങള്‍ പ്രതീക്ഷിക്കുന്നു.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ഇടവപ്പാതി മഴയില്‍ നഞ്ഞങ്ങനെ നടക്കണം, എനിയ്ക്കതാ ഇഷ്ടം.

നല്ല ചിത്രം

ശ്രീ said...

നന്നായിരിയ്ക്കുന്നു. ബ്ലാക്ക് & വൈറ്റില്‍ ആയപ്പോള്‍ കുറച്ചു കൂടി നൊസ്റ്റാള്‍ജിക് ആയ പോലെ.
:)

ശ്രീലാല്‍ said...

Nice.. പോരട്ടെ ഇനിയും.

Anonymous said...
This comment has been removed by a blog administrator.
അരുണ്‍ കരിമുട്ടം said...

എല്ലാ ഫോട്ടോയും കണ്ടു.മാഷ് ഒരു പുലിയാരുന്നു അല്ലേ?
കൊള്ളാം.

അരുണ്‍ കരിമുട്ടം said...

എല്ലാ ഫോട്ടോയും കണ്ടു.മാഷ് ഒരു പുലിയാരുന്നു അല്ലേ?
കൊള്ളാം.

Anonymous said...
This comment has been removed by a blog administrator.
smitha adharsh said...

എല്ലാ പോസ്റ്റും കണ്ടു...
ഇടവപ്പാതി പക്ഷെ..വളരെ കൊതിപ്പിച്ചു..പ്രത്യേകിച്ചും ബ്ലാക്ക് & വൈറ്റ് ആയതു കൊണ്ട്..നഷ്ട ബോധം മനസ്സില്‍...
ചോദിക്കാന്‍ വിട്ടു...താഹ മടായിയുടെ നാട്ടില്‍ നിന്നാണോ?

BS Madai said...

വേണാടാ:
ആദ്യകമന്റിനു നന്ദി. പിന്നെ സൌകര്യം പോലെ ചേമ്പിലയോ, പാളയോ, റെയിന്‍ കോട്ടോ എന്തു വേണമെങ്കിലും ആകാം...

ഹാഷ്:
തിരക്കിനിടയില്‍ സമയം കണ്ടെത്തിയതിനു, അഭിപ്രായം അറിയിച്ചതിനു- thanks a lot..

മനുജീ:
ഒത്തിരി നന്ദി - വന്നതിനും കമന്റിയതിനും. മാഷിന്റെ അടുത്ത പോസ്റ്റിനു വേണ്ടി ആകാംക്ഷയോടെ കാത്തിരിക്കുന്നു.

നിരഞജന്‍:
ഇ മെയിലിനും പ്രോല്‍സാഹനത്തിനും thanks thanks... അപ്പോ ഇനിയും കാണാം.

എഴുത്തുകാരി:
വന്നതിനും കമന്റിയതിനും നന്ദി. നെല്ലായി വരൂമ്പൊ, മുട്ടായി തരാം കേട്ടോ!!

BS Madai said...

shades:
thank you for the visit n comments. i've already removed the word verification.
Taha Madai is also from my place. personally know him.

ഷിബൂ:
തന്ന എല്ലാപ്രോല്‍ സാഹനത്തിനും പ്രത്യേകം നന്ദിയുണ്ട്. കാഴ്ച്ചക്കിപ്പൂറത്തിന്റെ ബാക്കി ഭാഗത്തിനു കാത്തിരിക്കുന്നു. ബാക്കി വിളിക്കുംബോഴാകട്ടെ...

പ്രിയാ:
ഇതുവഴി വന്നതിനു നന്ദി. എനിക്കും മഴ നനഞൂനടക്കാന്‍ വല്യ ഇഷ്ടാ. ഇപ്രാവശ്യം നാട്ടില്‍ ചെന്നപ്പോള്‍ കുറെ മഴ നനഞു.

ഭൂമിപുത്രി said...

കറുപ്പും വെളുപ്പും ചിത്രങ്ങളുടെയൊരു നിഗൂഢസൗന്ദര്യം ഇപ്പോളിപ്പോൾ കാണാൻ കിട്ടാറേയില്ല.വളരെ നന്ദിട്ടൊ

വേണു venu said...

ഒരിക്കലും പെയ്തു തീരാത്ത ഇടവപ്പാതി.:)

Sureshkumar Punjhayil said...

Manoharam ....!!!